കാസർകോട്: ജില്ലയിൽ 38 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഏഴു പേരുടെ ഉറവിടം ലഭ്യമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു.
മധൂരിലെ 52 കാരൻ.ചെമ്മനാട്ടെ 32 കാരൻ, കഴിഞ്ഞദിവസം മരിച്ച കുമ്പളയിലെ 70 കാരൻ, കുംബഡാജെ സ്വദേശിയായ 30 കാരൻ, കാസർകോട്ടെ 65 കാരൻ, മീഞ്ച സ്വദേശിനിയായ 46 കാരി, പടന്ന സ്വദേശിനിയായ 48 കാരി എന്നിവരാണ് ഉറവിടം അറിയാത്തവർ
തൃക്കരിപ്പൂർ സ്വദേശികളായ 30, 39, 48, 58 വയസുള്ള സ്ത്രീകൾ, പൊലീസ് ഉദ്യോഗസ്ഥനായ 31 കാരൻ, 34 വയസുള്ള ആരോഗ്യ പ്രവർത്തക, 42 കാരൻ, മഞ്ചേശ്വരം സ്വദേശി 52കാരൻ, ചെമ്മനാട് സ്വദേശികളായ 37, 37, 25, വയസുള്ള പുരുഷന്മാർ, മംഗൽപാടി സ്വദേശിയായ 10, 8 വയസുള്ള കുട്ടികൾ, 34 കാരി, പൈവളിഗെയിലെ 17 കാരൻ, അജാനൂരിലെ ഒരുവയസുള്ള കുട്ടി, 30 കാരൻ, 55, 20 വയസുള്ള സ്ത്രീകൾ, പുല്ലൂർ പെരിയ സ്വദേശികളായ 40, 50 വയസുള്ള സ്ത്രീകൾ, ബദിയഡുക്കയിലെ 14 വയസുള്ള ആൺകുട്ടി, മീഞ്ചയിലെ 21, 18, 14 വയസുള്ള സ്ത്രീകൾ, ചെങ്കള സ്വദേശി 65 കാരി, പടന്നയിലെ 18 വയസുള്ള രണ്ട് സ്ത്രീകൾ, 22 കാരി, കള്ളാർ സ്വദേശി 27 കാരി, ചെറുവത്തൂരിലെ 49 കാരി എന്നിവർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്.
കാസർകോട് മെഡിക്കൽ കോളേജിൽ നിന്ന് അഞ്ച് പേരും പരവനടുക്കം സി.എഫ്.എൽ.ടി.സിയിൽ നിന്ന് 22 പേരും വിദ്യാനഗർ സി.എഫ്.എൽ. ടി.സിയിൽ നിന്ന് രണ്ട് പേരും സർജികെയർ സി.എഫ്.എൽ.ടി.സിയിൽ നിന്ന് ഏഴ് പേരുമുൾപ്പെടെ 36 പേർക്ക് കൊവിഡ് നെഗറ്റീവായി