നീലേശ്വരം: നീലേശ്വരം നഗരസഭയിലെ ഒരു ചുമട്ടുതൊഴിലാളി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് നീലേശ്വരം ടൗൺ അടച്ചിടുവാൻ തീരുമാനിച്ചു. നാഷണൽ ഹൈവേ നീലേശ്വരം പാലം മുതൽ കരുവാച്ചേരി പെട്രോൾ പമ്പ് വരെയും ഓർച്ച കോട്ടപ്പുറം ജംഗ്ഷൻ മുതൽ മാർക്കറ്റ് വരെയും മാർക്കറ്റ് ജംഗ്ഷൻ മുതൽ രാജാ റോഡ് തെരു റോഡ് ഉൾപ്പെടെ കോൺവെന്റ് ജംഗ്ഷൻ മുതൽ പട്ടേന ജംഗ്ഷൻ വരെയും മൂന്നാംകുറ്റി ചൈനാക്ലേ റോഡ് വരെയുള്ള സ്ഥാപനങ്ങളാണ് അടച്ചിടേണ്ടത് .
അതോടൊപ്പം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായും കുടുംബാംഗങ്ങളുമായും ബന്ധമുള്ള വ്യാപാരികളും ചുമട്ടുതൊഴിലാളികളും സമ്പർക്ക സാദ്ധ്യതയുള്ള മറ്റുള്ളവരും രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനിൽ പോകുവാനും തീരുമാനിച്ചു. നഗരസഭ അധികൃതർ, പൊലീസ്, വ്യാപാരി വ്യവസായി പ്രതിനിധികൾ, തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. അവശ്യ സർവീസുകളായ മെഡിക്കൽ; പാൽ, പത്രം. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവ കൊവിഡ് പ്രോട്ടോകാൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം.