മട്ടന്നൂർ: മന്നൂരിലെ രണ്ട് ബാങ്ക് ശാഖകളിലും കെ.എസ്.എഫ്.ഇ യിലും എത്തിയ ആൾക്ക് കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചതോടെ മേഖല ആശങ്കയിലായി. ജൂലായ് 21ന് ധനകാര്യ സ്ഥാപനങ്ങളിലെത്തിയ വ്യക്തിക്കാണ് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.

21ന് ഉച്ചയ്ക്ക് 1.30ന് ശേഷം കാനറ ബാങ്കിലെത്തിയവരും 1.45ന് ശേഷം എസ്.ബി.ഐ യിൽ എത്തിയവരും രണ്ട് മണിക്ക് ശേഷം കെ.എസ്.എഫ്.ഇ. യിലുമെത്തിയവർ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. ബാങ്കുകളിൽ രണ്ട് പേർ പ്രാഥമിക സമ്പർക്കത്തിലും മറ്റുള്ളവർ സെക്കൻഡറി കോൺടാക്ടിലുമാണ്. സ്ഥാപനങ്ങളിൽ ചൊവ്വാഴ്ച അണുനശീകരണം നടത്തിയ ശേഷം അടച്ചിട്ടു.