കാഞ്ഞങ്ങാട്: ഗുരുവനം കേന്ദ്രീയ വിദ്യാലയത്തിന്റെ പിറകിൽ പാറപ്പുറത്ത് ചീട്ടുകളിയിലേർപ്പെട്ട കൂളിയങ്കാലിലെ സി കെ. ഇക്ബാൽ (41), പി കെ. ദാമോദരൻ (57) ,അരയിയിലെ കെ.വി. രമേശൻ (47) , ടി .വി. പ്രകാശൻ (43 ), ആറങ്ങാടിയിലെ കെ .ബഷീർ (62) , ചെമ്മട്ടംവയലിലെ സി. പ്രഭാകരൻ (59), കൊവ്വൽ പ്പള്ളിയിലെ ടി മെയ് തീൻകുഞ്ഞി (59) ,അതിഞ്ഞാലിലെ എം. മുഹമ്മദ് (61), പയ്യന്നൂരിലെ അബ്ദുൾ റഹിമാൻ (60) തുടങ്ങി ഒമ്പത് പേരെ ഹോസ്ദുർഗ് എസ്.ഐ കെ.അജിതയും സംഘവും അറസ്റ്റ് ചെയ്തു.
കളിക്കളത്തിൽ നിന്ന് 14400 രൂപയും പിടിച്ചെടുത്തു. സ്ക്വാഡ് അംഗങ്ങളായ കെ പ്രഭേഷ് കുമാർ, കെ ഗിരീഷ് കുമാർ, കമൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഈ മാസം 15ന് മടിക്കൈ മുണ്ടോട്ട് നിന്ന് 12 അംഗ ചീട്ടുകളി സംഘത്തെയും 17 2000 രൂപയും ഹോസ്ദുർഗ് സി.ഐ ഷൈനും സംഘവും പിടികൂടിയിരുന്നു.