കണ്ണൂർ: ജില്ലയിൽ 43 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നെയ 16 പേർ, നാല് ആരോഗ്യപ്രവർത്തകർ, ഒരു ഡി.എസ്.സി ഉദ്യോഗസ്ഥൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.
ദുബായിൽ നിന്നെത്തിയ ആന്തൂർ സ്വദേശി 38കാരി, കുവൈറ്റിൽ നിന്നെത്തിയ കീഴല്ലൂർ സ്വദേശി 30കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ബംഗളൂരുവിൽ നിന്നെത്തിയ ഇരിട്ടി സ്വദേശികളായ 38കാരി, 15കാരി, 35കാരി, ഉരുവച്ചാൽ സ്വദേശികളായ 62കാരൻ, 54കാരി, ചൊക്ലി സ്വദേശികളായ 24കാരി, 46കാരി, 53കാരൻ, 18കാരൻ, കണ്ണൂർ സ്വദേശി 45കാരൻ, ജമ്മുവിൽ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 35കാരൻ, കർണാടകയിൽ നിന്നെത്തിയ മാങ്ങാട്ടിടം സ്വദേശി 31കാരൻ, മൈസൂരിൽ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശികളായ 14കാരൻ, 46കാരി, പാനൂർ സ്വദേശി 47കാരൻ, മഹാരാഷ്ട്രയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി 65കാരൻ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ.
കൂത്തുപറമ്പ് സ്വദേശികളായ ഏഴുപേർ, അഞ്ചരക്കണ്ടി സ്വദേശികളായ രണ്ടുപേർ, പടിയൂർ സ്വദേശികളായ രണ്ടുപേർ, പയ്യാവൂർ, അഴീക്കോട്, ചെറുതാഴം, കണ്ണൂർ, പയ്യന്നൂർ, ശ്രീകണ്ഠാപുരം, ചെറുകുന്ന് സ്വദേശികളായ ഓരോരുത്തർ എന്നിവർക്കാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്. ഇവർക്കു പുറമെ, ബത്തേരി മലബാർ ട്രേഡിംഗ് ക്ലസ്റ്ററിലെ കൂത്തുപറമ്പ് സ്വദേശികളായ രണ്ടുപേർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
ആരോഗ്യപ്രവർത്തകർ
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ് ഉളിക്കൽ സ്വദേശി 35കാരി, നഴ്സിംഗ് അസിസ്റ്റന്റ് പരിയാരം സ്വദേശി 43കാരി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മലപ്പട്ടം സ്വദേശി 38കാരൻ, ആസ്റ്റർ മിംസിലെ സ്റ്റാഫ് നഴ്സ് ചെമ്പിലോട് സ്വദേശി 32കാരി.
രോഗബാധിതർ 1286
രോഗമുക്തർ 799 പേർ
ചികിത്സയിൽ 480
നിരീക്ഷണത്തിൽ 11723
27285 സാമ്പിളുകൾ
ജില്ലയിൽ നിന്ന് ഇതുവരെ 27285 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 26417 എണ്ണത്തിന്റെ ഫലം വന്നു. 868 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
15 പേർക്കു രോഗമുക്തി
പാനൂർ സ്വദേശി 56കാരൻ, മാങ്ങാട്ടിടം സ്വദേശികളായ 29കാരൻ, 6 മാസം പ്രായമുള്ള ആൺകുഞ്ഞ്, 22കാരി, മട്ടന്നൂർ സ്വദേശി 27കാരൻ, ശ്രീകണ്ഠാപുരം സ്വദേശി 25കാരൻ, ചെമ്പിലോട് സ്വദേശി 28കാരൻ, മൊകേരി സ്വദേശി 50കാരൻ, കതിരൂർ സ്വദേശി 28കാരൻ, ആറ് ഡി.എസ്.സി ഉദ്യോഗസ്ഥർ.