നീലേശ്വരം: രണ്ടു ദിവസമായി തകർത്ത് ചെയ്യുന്ന മഴയിൽ ഓടിട്ട വീട് പൂർണ്ണമായും തകർന്നു. ഇന്നലെ രാവിലെ 11 മണിക്കാണ് വീട് തകർന്നത്. തൈക്കടപ്പുറം പാലിച്ചോൻ ക്ഷേത്രപരിസരത്തെ പി.ശാരദയുടെ ഓടിട്ട വീടാണ് തകർന്നത്. വീട് തകരുന്ന സമയത്ത് ശാരദ മാത്രമാണ് വീടിനകത്തുണ്ടായിരുന്നത്. വീടിന് മരത്തിന്റെ പലകപാകിയതിനാലാണ് ഓടും മറ്റും താഴെ വീഴാതെ ശാരദരക്ഷപ്പെട്ടത്. ശബ്ദംകേട്ട് സമീപവാസികൾ ഉടനെ തന്നെ ശാരദയെ പുറത്തേക്കെത്തിക്കുകയായിരുന്നു. വീടിന്റെ കഴുക്കോലും ബാരിയും പൂർണ്ണമായും തകർന്നിരുന്നു. സംഭവമറിഞ്ഞ് നീലേശ്വരം വില്ലേജ് ഓഫീസറും സ്ഥലത്തെത്തി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.