തളിപ്പറമ്പ്: കൊവിഡ് വ്യാപനം നേരിടുന്നതിനായുള്ള പ്രാഥമിക പരിചരണ കേന്ദ്രം പട്ടുവം ഗ്രാമ പഞ്ചായത്തിൽ ഗവ: ഹയർ സെക്കൻ‌ഡറി സ്കൂളിൽ ഒരുക്കും. നൂറ് കിടക്കകളുള്ള പ്രാഥമിക പരിചരണ കേന്ദ്രമാണ് ഇവിടെ ഇതിനായി സജ്ജമാക്കുന്നത് . കേന്ദ്രം ഒരുക്കുന്നതിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ ശുചീകരണ പ്രവൃത്തികൾ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ , വൈസ് പ്രസിഡന്റ് പി.ഷീജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വി.ചന്ദ്രൻ , വി.ഷീമ, സി.എം.ലളിത, പഞ്ചായത്ത് സെക്രട്ടറി ഡി.എൻ. പ്രമോദ് പട്ടുവം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ധന്യ ഉണ്ണികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.വി.പവിത്രൻ, കൊവിഡ് പ്രാഥമിക പരിചരണ കേന്ദ്രം നോഡൽ ഓഫീസർ സി.പി. പ്രേംചന്ദ് , പരിചരണ കേന്ദ്രം ചാർജ് ഓഫീസർ പി.കെ. രാജേന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.