kovid

കാസർകോട് : ജില്ലയിൽ 28 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേരുടെ ഉറവിടെ ലഭ്യമല്ല. 21 പേർക്ക് സമ്പർക്കത്തിലൂടെയും രണ്ട് പേർ വിദേശത്തു നിന്നും രണ്ട് പേർ ഇതര സംസ്ഥാനത്തുനിന്നും വന്നവരാണ്് .
പിലിക്കോട് സ്വദേശിയായ 20 കാരൻ, കാഞ്ഞങ്ങാട് നഗരസഭയിലെ 64 കാരൻ, അജാനൂർ സ്വദേശിയായ 55 കാരൻ എന്നിവരാണ് രോഗത്തിന്റെ ഉറവിടം അറിയാത്തവർ.തൃക്കരിപ്പൂരിലെ 20,55,29, വയസുളള പുരുഷന്മാർ,9 വയസുളള ആൺ കുട്ടി, 50 കാരി, ചെങ്കളയിലെ 22, 19, 70, 75, 25, 55, 34 വയസുളള പുരുഷന്മാർ, 38, 36, 19,15,20 വയസുളള സ്ത്രീ ,മഞ്ചേശ്വരത്തെ 55 കാരൻ, പുല്ലൂർ പെരിയയിലെ 27 കാരൻ ,കുംമ്പഡാജെയിലെ 55 കാരൻ ,രണ്ട് മാസം പ്രായമുളള പെൺകുട്ടി ,വോർക്കാടി സ്വദേശിയായ 55 കാരൻ എന്നിവർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്. കാഞ്ഞങ്ങാട് നഗരസഭയിലെ 56 കാരൻ (ഷാർജ), 48 കാരൻ (ഒമാൻ) , തൃക്കരിപ്പൂർ പഞ്ചായത്തിലെ 31 കാരൻ ( രാജസ്ഥാൻ ) കാഞ്ഞങ്ങാട് നഗതസഭയിലെ 27 കാരൻ( ഹരിയാന) എന്നിങ്ങനെയാണ് രോഗം ബാധിച്ച മറ്റുള്ളവർ.

ഇന്നലെ 28
സമ്പർക്കം 21
ഉറവിടമില്ല 3