ragavan

കൂത്തുപറമ്പ്: പാട്യം കിഴക്കേ കതിരൂരിലെ മൊട്ടേമ്മൽ എം.കെ. രാഘവൻ (72) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. കേരള സീനിയർ സിറ്റിസൺസ് ഫോറം കിഴക്കേ കതിരൂർ യൂണിറ്റ് അംഗമാണ്. ദീർഘകാലം പ്രവാസ ജീവിതം നയിച്ച ഇദ്ദേഹം പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. മക്കൾ: രമേശ് ബാബു (ദുബായ്), രതീഷ് (കുവൈത്ത്), രജീഷ് (ദുബായ്). മരുമക്കൾ: ഷോന, ജിൻസി, ജിഷ.