ഇരിട്ടി: ആറളം പൊലീസ് സ്റ്റേഷനിലെ 14 പൊലീസുകാരുടെ ഫലം നെഗറ്റീവ്. ഒരു പൊലീസ് ഓഫീസർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണതിൽ കഴിയവെ നടത്തിയ സ്രവ പരിശോധനയിലാണ് പൊലീസുകാരുടെ ഫലം നെഗറ്റീവായത്. കൊവിഡ് രോഗമുള്ള മോഷണക്കേസിലെ പ്രതിയുമായി സമ്പർക്കതിലേർപ്പെട്ട ഏഴ് പൊലീസുകാരുടെ ഫലം ഇനി വരുവാനുണ്ട്. 21 പൊലീസുകാർ നിരീക്ഷണത്തിലായത്തോടെ ആറളം പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം ആകെ നിലച്ചിരുന്നു. സി.ഐ മാത്രമായിരുന്നു സ്റ്റേഷനിലുണ്ടായിരുന്നത്.