kovid

കണ്ണൂർ: ജില്ലയിൽ 39 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 24 പേർ ആരോഗ്യ പ്രവർത്തകരാണ്. വിദേശത്ത് നിന്ന് എത്തിയ നാല് പേർ, ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേർ, രണ്ട് ഡി .എസ്. സി ഉദ്യോഗസ്ഥർ, ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ എന്നിവർക്കും രോഗബാധയുണ്ടായി. ആറ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
തൃപ്പങ്ങോട്ടൂർ സ്വദേശിയായ 25കാരൻ, പരിയാരം സ്വദേശിയായ 30കാരൻ, ഏഴോം സ്വദേശിയായ 26കാരൻ, ന്യൂമാഹി സ്വദേശിയായ 64കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
എരമം കുറ്റൂർ സ്വദേശിയായ 52കാരൻ, കൂത്തുപറമ്പ് സ്വദേശിയായ 44കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ.
പരിയാരം ഗവ മെഡിക്കൽ കോളേജിലെ ഒ .ടി. നഴ്സിംഗ് അസിസ്റ്റന്റായ കാസർകോട് സ്വദേശിനി , ഒ ടി സ്റ്റാഫ് നഴ്സായ ചെറുതാഴം സ്വദേശി, നഴ്സിംഗ് അസിസ്റ്റന്റുമാരായ ചെറുതാഴം സ്വദേശിനി , തളിപ്പറമ്പ് സ്വദേശിനി, പെരിങ്ങോം സ്വദേശിനി, കടന്നപ്പള്ളി സ്വദേശിനി , പി .ഇ .ഐ. ഡി പരിയാരം സ്വദേശിയായ 20കാരൻ, സ്റ്റാഫ് നഴ്സുമാരായ എരമം കുറ്റൂർ സ്വദേശിനി , പരിയാരം സ്വദേശിനി , കടന്നപ്പള്ളി പാണപ്പുഴ സ്വദേശിനി, ഹൗസ് സർജന്മാരായ കോഴിക്കോട് സ്വദേശിനി , 24കാരൻ,​ തിരുവനന്തപുരം സ്വദേശിയായ 23കാരൻ, എറണാകുളം സ്വദേശിയായ 24കാരൻ, വളപട്ടണം സ്വദേശിയായ 24കാരൻ, കുന്നോത്ത്പറമ്പ് സ്വദേശിയായ 24കാരി, മാന്വൽ ലേബർ കടന്നപ്പള്ളി പാണപ്പുഴ സ്വദേശിയായ 45കാരൻ, ഇ സി ജി ടെക്നീഷ്യൻ കാസർകോട് സ്വദേശിയായ 42കാരി, ട്രെയിനി പയ്യന്നൂർ സ്വദേശിയായ 21കാരി, ട്രോളി സ്റ്റാഫ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശിനി , റേഡിയോഗ്രാഫറായ കൊല്ലം സ്വദേശി, ഡോക്ടർമാരായ വയനാട് സ്വദേശിനി,​ കണ്ണൂർ കോർപ്പറേഷൻ സ്വദേശിനി , സർജൻ ചിറക്കൽ സ്വദേശിയായ 24കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ.
ഇവർക്കു പുറമെ, ഡി .എസ് .സി ക്ലസ്റ്ററിൽപ്പെട്ട രണ്ട് ഉദ്യോഗസ്ഥർക്കും ഫയർ ഫോഴ്സ് ക്ലസ്റ്ററിൽപ്പെട്ട ചിറക്കൽ സ്വദേശിയായ 58കാരനും രോഗം സ്ഥിരീകരിച്ചു.
നാറാത്ത് സ്വദേശിയായ 23കാരി, മാടായിയിലെ അഞ്ച് മാസം പ്രായമായ പെൺകുട്ടി, കുഞ്ഞിമംഗലം സ്വദേശിനിയായ 70കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശിനിയായ 36കാരി, പയ്യന്നൂർ സ്വദേശിയായ 31കാരൻ, ഇരിട്ടി സ്വദേശിയായ 30കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്.

ആകെ കൊവിഡ് ബാധിതർ 1367

നിരീക്ഷണത്തിൽ 9894