പഴയങ്ങാടി: രാമപുരത്ത് കെ.എസ്.ടി.പി റോഡരികിൽ ചാക്കിൽ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയ നിലയിൽ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മാലിന്യം തള്ളിയത്. ഇന്നലെ രാവിലെയാണ് മാലിന്യങ്ങൾ നാട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടത്. വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ചാക്കിൽ കെട്ടി തള്ളിയത്.
മാലിന്യങ്ങൾ ശേഖരിച്ച് മറ്റിടങ്ങളിൽ കൊണ്ടുപോയി തള്ളുന്ന സംഘമാണ് ഇതിന്റെ പിന്നിൽ എന്ന് സംശയിക്കുന്നു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ റസിഡന്റ്സ് അസോസിയേഷന്റെ വിലാസം മാലിന്യം തള്ളിയതിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മാലിന്യം തള്ളിയവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.