കണ്ണൂർ: ജില്ലയിൽ 14 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ അഞ്ച് പേർക്കും പരിയാരം ഗവ മെഡിക്കൽ കോളേജിലെ അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ നാല് പേർക്കും രോഗബാധ ഉണ്ടായി.
മുംബൈയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി 23കാരൻ, ബെംഗളൂരുവിൽ നിന്നെത്തിയ പട്ടുവം സ്വദേശി 25കാരൻ, കുന്നോത്ത്പറമ്പ് സ്വദേശി 42കാരൻ, മുണ്ടേരി സ്വദേശി 28കാരൻ, പൂനെയിൽ നിന്നെത്തിയ ചൊക്ലി സ്വദേശി 25കാരൻ എന്നിവരാണ് ഇതരസംസ്ഥാനത്തു നിന്നെത്തിയവർ.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സുമാരായ കുഞ്ഞിമംഗലത്തെ 35കാരി, കൂടാളിയിലെ 41കാരി, ഡോക്ടർ കോഴിക്കോട് സ്വദേശി 25കാരി, ബി.ഡി.എസ് വിദ്യാർഥി അഴീക്കോട്ടെ 23കാരി, നഴ്സിംഗ് അസിസ്റ്റന്റ് പാപ്പിനിശ്ശേരിയിലെ 37കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ.
കോളയാട്ടെ അഞ്ച് വയസ്സുകാരൻ, കൂത്തുപറമ്പിലെ 18കാരൻ, കോട്ടയം മലബാർ സ്വദേശി 49കാരൻ, ചപ്പാരപ്പടവിലെ 26കാരൻ എന്നിവർക്കാണ് സമ്പർക്കം മൂലം രോഗബാധയുണ്ടായത്.
കൊവിഡ് ബാധിതർ 1381
രോഗമുക്തർ 890
ചികിത്സയിൽ 484
മരണം 7
നിരീക്ഷണത്തിൽ 9842
29913 സാമ്പിളുകൾ
ജില്ലയിൽ നിന്ന് ഇതുവരെ 29913 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 28667 എണ്ണത്തിന്റെ ഫലം വന്നു. 1246 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
41 പേർക്കു കൂടി രോഗമുക്തി
തൃപ്പങ്ങോട്ടൂരിലെ 55കാരൻ, 38കാരി, എരുവേശിയിലെ 37കാരൻ, ആലക്കോട്ടെ 29കാരൻ, കൂത്തുപറമ്പിലെ 43കാരൻ, കുന്നോത്തുപറമ്പിലെ 29കാരി, എട്ടുവയസ്സുകാരി, അഞ്ചുവയസ്സുകാരൻ ചെമ്പിലോട്ടെ 43കാരൻ, 27കാരൻ, 57കാരൻ, ആറുവയസ്സുകാരി,12 വയസ്സുകാരി,51കാരൻ, മട്ടന്നൂരിലെ 24കാരൻ, 62കാരൻ, 21കാരൻ, 40 കാരൻ, 32കാരൻ, കോളയാട്ടെ 57കാരൻ, മയ്യിൽ സ്വദേശി 25കാരി, 43കാരൻ, പയ്യന്നൂരിലെ 35കാരൻ, കണ്ണൂർ കോർപ്പറേഷൻ സ്വദേശി 31കാരൻ, കതിരൂർ സ്വദേശി 39കാരൻ, കോട്ടയംമലബാർ സ്വദേശി 20കാരൻ, പാനൂരിലെ 47കാരൻ, 34കാരൻ, പേരാവൂർ സ്വദേശി 28 കാരൻ,22 കാരൻ, 23കാരൻ, 37കാരൻ, തലശ്ശേരിയിലെ 34കാരൻ, 36കാരൻ, മുഴപ്പിലങ്ങാട്ടെ 46കാരൻ, പിണറായിയിലെ 34കാരൻ, കൊട്ടിയൂർ സ്വദേശി 25കാരൻ, കൂത്തുപറമ്പിലെ 41കാരൻ, ചിറക്കൽ സ്വദേശി 23കാരൻ, രണ്ട് ആരോഗ്യ പ്രവർത്തകർ,