സമ്പർക്കം വഴി 47, ഉറവിടമറിതെ 8
കാസർകോട്: ജില്ലയിൽ 52 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത എട്ട് പേരുൾപ്പെടെ സമ്പർക്കത്തിലൂടെ 47 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നുവന്ന രണ്ടു പേർക്കും ഇതരസംസ്ഥാനത്ത് നിന്നുവന്ന മൂന്നു പേർക്കും കൊവിഡ് പോസിറ്റീവായി. അതേസമയം 129 പേർക്ക് രോഗം ഭേദപ്പെട്ടത് ജില്ലയ്ക്ക് ആശ്വാസമായി.
കുറ്റിക്കോലിലെ 25 കാരൻ, ചെങ്കളയിലെ 33 കാരൻ, 12 വയസുള്ള ആൺകുട്ടി, കാസർകോട് നഗരസഭയിലെ 63, 18, 28, 49, 21 വയസുള്ള പുരുഷന്മാർ 44, 19, 34, 21 വയസുള്ള സ്ത്രീകൾ, ബെള്ളൂർ സ്വദേശി 30 കാരി, നീലേശ്വരത്തെ 31 കാരൻ,കള്ളാർ സ്വദേശി 24 കാരൻ, മടിക്കൈയിലെ 25 കാരൻ, കുമ്പളയിലെ 9, 15 വയസുള്ള കുട്ടികൾ, 19, 52, 43, 45, 52, 30 വയസുള്ള പുരുഷന്മാർ, 29 കാരി, മംഗൽപാടിയിലെ 52, 29 വയസുള്ള പുരുഷന്മാർ, പുത്തിഗെയിലെ 26,20,45,34 വയസുള്ള സ്ത്രീകൾ, 1, 9 വയസുള്ള കുട്ടികൾ,വോർക്കാടിയിലെ 45 കാരൻ, 35 കാരി, പൈവളിഗെയിലെ 20 കാരൻ, പള്ളിക്കരയിലെ 11 വയസുള്ള കുട്ടി, 26 കാരൻ, കുംബഡാജെയിലെ 48കാരി എന്നിവർക്കാണ് സമ്പർക്കത്തിലുടെ രോഗം സ്ഥിരീകരിച്ചത്.
വിദേശത്തുനിന്നത്തിയ പള്ളിക്കരയിലെ 62 കാരൻ, കള്ളാർ സ്വദേശിനിയായ 28 കാരി, പുല്ലൂർ പെരിയയിലെ 45 കാരൻ അന്യസംസ്ഥാനത്തു നിന്നെത്തിയ മംഗൽപാടിയിലെ 60 കാരൻ, 43 കാരൻ, പുല്ലൂർ പെരിയയിലെ 22 കാരി എന്നിവരാണ് സമ്പർക്കം വഴി രോഗബാധിതരായത്.
ഉറവിടമറിയാത്തവർ
കുംബഡാജെയിലെ 52 കാരൻ, മംഗൽപാടിയിലെ 73 കാരി, 22, 66,45 വയസുള്ള പുരുഷന്മാർ, പുല്ലൂർ പെരിയയിലെ 30 കാരൻ, കാസർകോട്ടെ 22 കാരൻ.
രോഗമുക്തർ
പരവനടുക്കം സി.എഫ്.എൽ.ടി.സിയിൽ നിന്ന് 72 പേരും വിദ്യാനഗർ സി.എഫ്.എൽ.ടിസിയിൽ നിന്ന് രണ്ടു പേരും സി.യു.കെ. ഓൾഡ് കാമ്പസ് സി.എഫ്.എൽ.ടി.സിയിൽ നിന്ന് 10 പേരും ഉദയഗിരി സി.എഫ്.എൽ..ടി.സിയിൽ നിന്ന് 7 പേരും മഞ്ചേശ്വരം ഗോവിന്ദപൈ സി.എഫ്.എൽ.ടി.സിയിൽ നിന്ന് 36 പേരും കാസർകോട് മെഡിക്കൽ കോളേജിൽ നിന്ന് ഒരാളും കാസർകോട് ജനറൽ ആശുപത്രിയിൽ നിന്നും ഒരാളും ഇന്നലെ രോഗമുക്തരായി