ചക്കരക്കല്ല്: ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ വാരം ടാക്കീസിനടുത്ത് വച്ച് യുവാവിനെ ഒരു സംഘം കുത്തി പരിക്കേൽപ്പിച്ചു. ഓട്ടോ ഡ്രൈവർ എളയാവൂർ സൗത്തിലെ മിഥുനാ (28) ണ് കുത്തേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വയറിനും തലയ്ക്കും കുത്തേറ്റ് ഗുരുതരനിലയിലായ മിഥുനെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. സുഹൃത്തുക്കൾ തമ്മിലുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. ചക്കരക്കല്ല് പൊലീസ് കേസെടുത്തു.