police
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായ വളണ്ടിയർമാരെ അനുമോദിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഡോ: ശ്രീനിവാസ് എ ഐ.പി.എസ് നിർവ്വഹിക്കുന്നു

വടകര: കൊവിഡ് പ്രതിരോധ പ്രവർത്തനരംഗത്തുള്ള വളണ്ടിയർമാരെ പൊലീസ് സേന അനുമോദിച്ചു.

പ്രതിഫലേച്ഛയില്ലാതെ പൊലീസ് സേനയ്ക്കൊപ്പം നിന്ന യുവതീയുവാക്കൾക്ക് റൂറൽ പൊലീസിന്റേതായി സർട്ടിഫിക്കറ്റും ജാക്കറ്റും നൽകി. ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് ഉദ്ഘാടനം നിർവഹിച്ചു. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇസ്മയിൽ, വടകര ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം, നർകോട്ടിക് സെൽ ഡിവൈ.എസ്.പി അശ്വകുമാർ എന്നിവർ സംബന്ധിച്ചു.