മുക്കം: മുക്കം മുസ്ലീം അനാഥശാലയുടെ സ്ഥാപക സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന വയലിൽ മൊയ്തീൻകോയ ഹാജിയുടെ ചരമവാർഷിക ദിനം ആചരിച്ചു. കോൺഗ്രസ് മുക്കം ബ്ലോക്ക് കമ്മിറ്റി ഒരുക്കിയ ചടങ്ങ് ഡി സി സി മുൻ പ്രസിഡന്റ് കെ സി അബു ഉദ്ഘാടനം ചെയ്തു. എം.ടി.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ചാരിറ്റി പ്രവർത്തകൻ ജലീൽ, കുടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പളളിക്കുന്നേൽ, ആശ വർക്കർ റീജ പ്രകാശൻ, മാദ്ധ്യമപ്രവർത്തകരായ റഫീഖ് തോട്ടുമുക്കം, നിബിൻ നവാസ് എന്നിവരെ ആദരിച്ചു. സി.ജെ.ആന്റണി, ബാബു കെ.പൈക്കാട്ട് , സി.അബ്ദുറഹ്‌മാൻ, കെ.ടി.മൻസൂർ,വേണുക ല്ലുരുട്ടി, ഫ്രാൻസിസ് മൂക്കിലിക്കാട്, ടി.ടി. സുലൈമാൻ, സത്യൻ മുണ്ടയിൽ, സജീഷ് മുത്തേരി, യു.പി.അബ്ദുറസാഖ് എന്നിവർ സംസാരിച്ചു.