നരിക്കുനി: ഹസ്‌നിയ എ.യു.പി സ്കൂൾ വിദ്യാർത്ഥികളായ നിവേദ്കൃഷ്ണ, നവീൻകൃഷ്ണ, പുല്ലാളൂർ എ.യു.പി സ്കൂൾ വിദ്യാർത്ഥിയായ അദിൽ കൃഷ്ണ എന്നിവർക്ക് ഓൺലൈൻ പഠന സൗകര്യമൊരുങ്ങി. ചെമ്മണ്ണൂർ ഫെജി കാർട്ട് ഇ-കോമേഴ്‌സ് ജീവനക്കാരായ പ്രജീഷ് നായർക്കുഴി, മുഹമ്മദ് ബഷീർ എന്നിവരാണ് കുട്ടികൾക്ക് ടി.വിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. സാമൂഹ്യ പ്രവർത്തകരായ സതീഷ് പാറന്നൂർ, രജീഷ് പുഞ്ചിരി, പി.ശോഭീന്ദ്രൻ എന്നിവർ സോഷ്യൽ മീഡിയയിലൂടെ കുട്ടികളുടെ ദയനീയ സ്ഥിതി പുറംലോകത്ത് എത്തിക്കുകയായിരുന്നു. ബധിരയായ അമ്മൂമ്മയുടെ കൂടെയായിരുന്നു മൂന്ന് കുട്ടികളും. പിതൃസഹോദരന്റെ കൂലിവേലയിൽ നിന്നുള്ള വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞുപോന്നത്,