neethi
യു.എൽ.സി.സി.എസിന്റെ മടിത്തട്ട് വയോജന പരിപാലന കേന്ദ്രത്തിൽ നീതി മെഡിക്കൽ സ്റ്റോറും ലാബും സി.കെ. നാണു എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു

വടകര: യു.എൽ.സി.സി.എസ് ഫൗണ്ടേഷനും ആത്മവിദ്യാസംഘവും ആവിഷ്കരിച്ച മടിത്തട്ട് വയോജന പരിപാലന പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി മെഡിക്കൽ ലബോറട്ടറിയും നീതി മെഡിക്കൽ സ്റ്റോറും ഫിസിയോതെറാപ്പി ഔട്ട്‌പേഷ്യന്റ് യൂണിറ്റും തുടങ്ങി. നീതി മെഡിക്കൽ സ്റ്റോർ സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.വി. കവിതയിൽ നിന്ന് മോഹനൻ പാലേരി മരുന്ന് സ്വീകരിച്ചു. മെഡിക്കൽ ലാബ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിഴക്കയിൽ ഗോപാലൻ ആദ്യ പരിശോധന നടത്തി. മെഡിക്കൽ സ്റ്റോറിലെ ഓൺലൈൻ ഡെലിവറി ജില്ലാ പഞ്ചായത്തംഗം ടി.കെ. രാജൻ ആത്മവിദ്യാ സംഘം പ്രസിഡന്റ് പി.വി. കുമാരന് നൽകി ഉദ്ഘാടനംചെയ്തു. ഫിസിയോതെറാപ്പി കൗണ്ടർയു.എൽ.സി .സി.എസ് ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്തു. യു.എൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം.കെ. ജയരാജ്, എം.ഡി. എസ് ഷാജു എന്നിവർ പങ്കടുത്തു. 9188127818 എന്ന നമ്പറിലേക്ക് ഡോക്ടറുടെ കുറിപ്പടിയും മേൽവിലാസവും അയച്ചാൽ മരുന്ന് വീട്ടിലെത്തിക്കാനും സൗകര്യമുണ്ട്. ചോറോട്, ഒഞ്ചിയം പഞ്ചായത്തുകളിണ് സേവനം ലഭിക്കുന്നത്.