ഒളവണ്ണ: പള്ളിപ്പുറം മേഖലയെ അർബൺ മാസ്റ്റർ പ്ലാനിൽ നിന്ന് ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ച് ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പുസമരം നടത്തി. കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.സുജിത്ത് ഉദ്ഘാടനം ചെയ്തു. ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി നിഷാദ് മണങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോ ഓർഡിനേറ്റർ രാഗേഷ് ഒളവണ്ണ, എ.സന്തോഷ് കുമാർ. റനിൽ കുമാർ മണ്ണൊടി, വാസുദേവൻ മണാൽ, കെ.പി. ഫൈസൽ, കെ.ടി പ്രഭാകരൻ, ഉണ്ണികൃഷ്ണൻ ഈങ്ങാമണ്ണ, കെ.എം. പ്രസന്ന, പി.ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.