road
നാദാപുരം ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ റോഡ് ചെളിക്കുളമായ നിലയിൽ

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് 17ാം വാർഡിലെ ഗ്രാമീണ റോഡ് ചെളിക്കുളമായി. സൂപ്പി നരിക്കാട്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ കാലത്ത് വാർഡ് തലത്തിൽ ഒന്നാമതായി തെരഞ്ഞെടുത്ത റോഡാണ് അധികൃതരുടെ അനാസ്ഥയിൽ നശിച്ചത്. സോളിംഗ് പൂർത്തിയാക്കിയിട്ടും ആവശ്യമായ ഫണ്ട് ലഭ്യമാക്കാത്തതാണ് റോഡിന്റെ ദയനീയാവസ്ഥയ്ക്ക് കാരണമായത്. റോഡിൽ ചെളിയും വെള്ളവും കെട്ടി നിൽക്കുന്നതിനാൽ ഡയാലിസിസ് രോഗികൾ ഉൾപ്പെടെ താമസിക്കുന്ന പ്രദേശത്തേക്ക് വാഹനങ്ങൾ എത്തിപ്പെടാൻ പ്രയാസപ്പെടുകയാണ്.