corona-virus

കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും മൂന്ന് നഴ്‌സുമാരും ക്വാറന്റൈനിൽ. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ജീവനക്കാരാണ് നിരീക്ഷണത്തിലായത്. കല്ലായിയിൽ രോഗം സ്ഥിരീകരിച്ച ഗർഭിണി ജൂൺ 23നും 25നും ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിയിരുന്നു. 25നാണ് ഇവർക്ക് കൊവിഡ് പരിശോധന നടത്തിയത്.

അതിനിടെ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ സാമ്പിൾ ടെസ്റ്റ് ആരംഭിച്ചു. മൂന്ന് ദിവസത്തിനകം പരിശോധന പൂർത്തിയാക്കും. കോഴിക്കോട് കോർപ്പറേഷനിലെ ചക്കുംകടവ്, മൂന്നാലിങ്കൽ, വെള്ളയിൽ ഡിവിഷനുകളും ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കമ്പിളിപ്പറമ്പുമാണ് നിലവിലെ കണ്ടെയ്ൻമെന്റ് സോണുകൾ. ഓരോ വാർഡിൽ നിന്ന് 300 പേരുടെ സാമ്പിളാണ് പരിശോധിക്കുക.