c-rathi
സി. രതി

കോഴിക്കോട്: കേരള ആയുർവേദിക് കോ- ഓപ്പറേറ്രീവ് സൊസൈറ്രിയിൽ ഫാക്ടറി വർക്കറായി 21 വർഷത്തെ സേവനത്തിന് ശേഷം സി. രതി വിരമിച്ചു. യാത്രയയപ്പ് ചടങ്ങിൽ സംഘം പ്രസിഡന്റ് ഡോ.എം.എം. സനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.റിജേഷ്, ഡയറക്ടർമാരായ പി.സി.മനോജ്കുമാർ, ജീവനക്കാരായ ഡോ. പി.കെ.അബ്ജിത്ത്, സി.വത്സരാജ്, എ.സന്തോഷ്കുമാർ, പി.രാമകൃഷ്ണൻ, പി. അനീഷ്‌കുമാർ, കെ. ജിതിൻദാസ് എന്നിവർ പ്രസംഗിച്ചു.