കോഴിക്കോട്: പെട്രോൾ, ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലയിലെ 100 കേന്ദ്രങ്ങളിൽ പ്രതീകാത്മക ബന്ദ് നടത്തി. വിവിധ സമര കേന്ദ്രങ്ങളിലായി 2500 വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. മാങ്കാവിൽ നടന്ന പ്രതിഷേധത്തിന് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിൽ അഖിലേന്ത്യ സെക്രട്ടറി അഡ്വ.വിദ്യ ബാലകൃഷ്ണൻ, സംസ്ഥാന ഭാരവാഹികളായ എം. ധനീഷ്‌ ലാൽ, പി.കെ. രാഗേഷ്, വി.പി. ദുൽഖിഫിൽ, അഡ്വ. ഒ. ശരണ്യ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി നിഹാൽ എന്നിവർ നേതൃത്വം നൽകി.