കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട അസംഘടിത തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള കൈത്തറി തൊഴിലാളി ക്ഷേമപദ്ധതി, കേരള ബാർബർ-ബ്യൂട്ടീഷൻ ക്ഷേമനിധി, കേരള അലക്ക് തൊഴിലാളി ക്ഷേമനിധി, കേരള ഗാർഹിക തൊഴിലാളി ക്ഷേമനിധി, കേരള ക്ഷേത്രജീവനക്കാരുടെ ക്ഷേമപദ്ധതി, കേരള പാചക തൊഴിലാളി ക്ഷേമ പദ്ധതി എന്നിവയിൽ അംഗങ്ങളാവുകയും പുതുക്കിയ അംശാദായം അടച്ച് കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിൽ അംഗത്വം നേടാൻ സാധിക്കാതെ വരികയും ചെയ്ത കോഴിക്കോട്, വയനാട് ജില്ലകളിലെ തൊഴിലാളികൾക്കാണ് 1000 രൂപ ധനസഹായം ലഭിക്കുക.
അർഹരായ അംഗങ്ങൾ http://boardswelfareassistance.lc.kerala.gov.in , http://lc.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതി തിരഞ്ഞെടുത്ത് അംഗത്വനമ്പർ രേഖപ്പെടുത്തിയാൽ ലഭ്യമാകുന്ന അപേക്ഷയിൽ വിവരങ്ങൾ രേഖപ്പെടുത്തി പദ്ധതി അംഗത്വ കാർഡ്, അവസാന അംശാദായം ഒടുക്കിയ രസീത്/ക്ഷേമ പദ്ധതി പാസ്ബുക്ക്, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനൽ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. എതെങ്കിലും ക്ഷേമനിധിയിൽ നിന്നോ സർക്കാർ കൊവിഡ് ധനസഹായം കൈപ്പറ്റിയവരോ അപേക്ഷിക്കേണ്ടതില്ല.
വിശദവിവരങ്ങൾക്ക് ഫോൺ - 0495 2378480.