കൽപ്പറ്റ: ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേർ രോഗമുക്തി നേടി. കർണാടകയിൽനിന്ന് ജൂൺ 23ന് ബാവലി വഴി ജില്ലയിൽ എത്തി തിരുനെല്ലിയിലെ ഒരു സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്ന 40 കാരി, ജൂൺ അഞ്ചിന് ഷാർജയിൽ നിന്ന് കോഴിക്കോട് വഴി എത്തിയ 31 കാരനായ മൂപ്പൈനാട് സ്വദേശി, ജൂൺ 25 ന് ബംഗളുരുവിൽ നിന്നെത്തിയ 36 കാരനായ ചെന്നലോട് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ രോഗം സ്ഥിരീകരിച്ച് 40 പേരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്. ചുള്ളിയോട് സ്വദേശിയായ 24 കാരൻ, ബത്തേരി സ്വദേശിയായ 47 കാരൻ എന്നിവരാണ് സ്രവ പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് ബുധനാഴ്ച്ച ആശുപത്രി വിട്ടത്.
ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 3241 സാമ്പിളുകളിൽ 2626 പേരുടെ ഫലം ലഭിച്ചു. ഇതിൽ 2563 നെഗറ്റീവും 63 പൊസിറ്റീവുമാണ്. 611 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപന പരിശോധനയുടെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 4988 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 3961 ൽ 3926 നെഗറ്റീവും 35 പൊസിറ്റീവുമാണ്.
258 പേർ കൂടി നിരീക്ഷണത്തിൽ
ആകെ നിരീക്ഷണത്തിൽ 3723 പേർ
പട്ടികവർഗ്ഗ വിഭാഗത്തിലെ 320 ആളുകൾ
47 പേർ ജില്ലാ ആശുപത്രിയിൽ
1785 പേർ കൊവിഡ് കെയർ സെന്ററുകളിൽ
241 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി