കോഴിക്കോട്: എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിന്റെ ചെലവ് കുറഞ്ഞ ഗർഭകാല പരിചരണ പദ്ധതി 'താരാട്ട് ' എഴുത്തുകാരി ഡോ. കെ.പി.സുധീര പ്രഥമ അംഗത്വം ഫാത്തിമ ഷെറിന് നൽകി ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പാലക്കണ്ടി അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കമാൽ വരദൂർ പങ്കെടുത്തു. ഗർഭകാല വ്യായാമം, ഭക്ഷണ രീതി, സൗജന്യ വാഹന സൗകര്യം, വേദന രഹിത സുഖ പ്രസവം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ പദ്ധതിയിലൂടെ ലഭ്യമാണ്. 18,000 രൂപ മുതൽ തുടങ്ങുന്ന സമ്പൂർണ്ണ ഗർഭകാല പദ്ധതിയെകുറിച്ച് കൂടുതൽ അറിയാൻ ഫോൺ- 9656757434.