മുക്കം: ഡോക്ടേഴ്സ് ഡേയിൽ പ്രതിഷേധമുയർത്തി മെഡിക്കൽ കോളേജ് ഡോക്ടർമാർ. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിലാണ് ഡോക്ടർമാർ ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്ത് വിവേചന വിരുദ്ധ ദിനമാചരിച്ചത്. കൊവിഡ് മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ജീവൻ പണയം വച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ പോരാട്ടം നടത്തുമ്പോൾ സർക്കാർ അവഗണനയും വിവേചനവും തുടരുന്നതിലാണ് പ്രതിഷേധമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ് ഡോ.വി.കെ.സുരേഷ് ബാബു, ജനറൽ സെക്രട്ടറി ഡോ.നിർമ്മൽ ഭാസ്കർ എന്നിവർ പറഞ്ഞു.