chanda
മേപ്പയ്യൂരിൽ ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റീന ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ ഭാഗമായി മേപ്പയ്യൂർ കൃഷി ഭവൻ ഗ്രാമപഞ്ചായത്തിന്റെയും വിവിധ സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മേപ്പയൂർ ടൗണിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.കെ.റീന ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഇ.ശ്രീജയ, യൂസഫ് കോറോത്ത്, പഞ്ചായത്ത് മെമ്പർ എൻ.എം.ദാമോദരൻ, സി.ഡി.എസ് ചെയർപേഴ്‌സൺ എം.ഗീത, കാർഷിക വികസന സമിതി അംഗം കെ.കെ.മൊയ്തീൻ, മുച്ചാമിന പക്രൻ ഹാജി എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് റിനീഷ് സ്വാഗതവും പച്ചക്കറി ക്ലസ്റ്റർ കൺവീനർ പി.എം.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.