കോഴിക്കോട്: ചരിത്ര വസ്തുതകളെ അട്ടിമറിക്കുന്ന 'വാരിയൻകുന്നത്ത്' സിനിമ തടയുമെന്ന് ഹനുമാൻ സേന ഭാരത് സംസ്ഥാന നേതൃയോഗം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം വർഗീയ വോട്ടുകൾ സമാഹരിക്കുകയാണ് സിനിമയുടെ ലക്ഷ്യം. ഇടതുപക്ഷ സഹയാത്രികൻ റിലീസ് ചെയ്ത സിനിമയുടെ സാമ്പത്തിക സ്രോതസ് എൻ.ഐ.എ അന്വേഷിക്കണം. ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന സിനിമയിൽ അഭിനയിക്കുന്നവർ പിന്മാറിയില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും. സാംസ്‌ക്കാരിക ഫാസിസത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. യോഗത്തിൽ ചെയർമാൻ എ.എം.ഭക്തവത്സലൻ, ചൈതന്യ ചക്രവർത്തി, ശിവ സ്വാമി പാലക്കാട്, സംഗീത് ചേവായൂർ, പി.വിനോദ്, പുരുഷു മാസ്റ്റർ, എൻ.എം.ഷനൂബ്, പി.ടി.എസ്. ഉണ്ണി എന്നിവർ പങ്കെടുത്തു.