എടച്ചേരി: ഏറാമല സർവിസ് സഹകരണ ബാങ്കിന്റെ ആദ്യകാല ഓണററി സെക്രട്ടറി കെ.ടി. ഗോവിന്ദൻ നമ്പ്യാരുടെ സ്മരണ മുൻനിറുത്തി എസ്.എസ്.എൽ.സി ഉന്നതവവിജയികൾക്കായി ഏർപ്പെടുത്തിയ കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.

എ ക്ലാസ്, ഡി ക്ലാസ് മെമ്പർമാരുടെ മക്കളിൽ ഉയർന്ന ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്കാണ് കാഷ് അവാർഡ് സമ്മാനിക്കുക.

സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതമുള്ള അപേക്ഷകൾ 6ന് വൈകിട്ട് 4 മണിക്ക് മുമ്പായി ബാങ്കിൽ ലഭിക്കണമെന്ന് ജനറൽ മാനേജർ അറിയിച്ചു.