img202007
അഗസ്ത്യൻമുഴിയിൽ എ.ടി.എം.കൗണ്ടർ അടച്ചതിൽ അക്ഷയശ്രീ പ്രവർത്തകർ പ്രതിഷേധിക്കുന്നു

മുക്കം: അഗസ്ത്യൻ മുഴിയിലെ കേരള ഗ്രാമീണ ബാങ്ക് എ.ടി.എം കൗണ്ടർ അടച്ചതിൽ പ്രതിഷേധം. യന്ത്രങ്ങൾ ബുധനാഴ്ച്ച രാവിലെ വാഹനത്തിൽ നീക്കി. കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ അഗസ്ത്യൻ മുഴി അങ്ങാടിയിൽ ഓമശേരി റോഡിൽ പ്രവർത്തിച്ചിരുന്നതാണ് കൗണ്ടർ. പാർക്കിംഗ് സൗകര്യമുള്ള കെട്ടിടമായതിനാൽ ദീർഘദൂര യാത്രക്കാർക്കും വ്യാപാരികൾക്കും ഉപകാരമായിരുന്നു. വിവരമറിഞ്ഞ് എത്തിയ അക്ഷയശ്രീ പ്രവർത്തകർ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു. ശിവദാസൻ കല്ലൂർ, ശശി വെണ്ണക്കോട്, കെ. മുരുകേശൻ, കെ.സി. അജിത്കുമാർ, ഷാജി തടപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.