വടകര: ശ്രീമദ് ശാശ്വതീകാനന്ദ സ്വാമികളുടെ 18-ാം സമാധി ദിനം എസ്.എൻ.ഡി.പി യോഗം വടകര യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.
ഗുരുദേവ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.എം.ഹരിദാസൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് എം.എം.ദാമോദരൻ, വനിതസംഘം പ്രസിഡന്റ് പുഷ്പലത വിനയചന്ദ്രൻ, സൈബർ സേന കേന്ദ്രസമിതി അംഗം സി.എച്ച്.ജയേഷ് ബാബു, പുത്തൂർ ശാഖ സെക്രട്ടറി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ കെ.ടി.ഹരിമോഹൻ നന്ദി പറഞ്ഞു.