school
ആദിയൂർ എൽ.പി സ്കൂൾ വിദ്യാർത്ഥി കോളീൻറവിട അൻജനിക്ക് പഠനോപകരണങ്ങൾ നൽകി പ്രധാനാദ്ധ്യാപിക സജിന ഉദ്ഘാടനം ചെയ്യുന്നു

വടകര: ഓൺലൈൻ പഠന കാലത്ത് ബാഗും പഠനോപകരണങ്ങളുമായി അദ്ധ്യാപകർ വീടുകളിലേക്ക്. ഏറാമല ആദിയൂർ എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് അദ്ധ്യാപകർ പുസ്തകങ്ങളും അനുബന്ധ പഠന സാമഗ്രികളും വീടുകളിലെത്തിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകരും അല്ലാത്തവരുമായ ജീവനക്കാർ മുൻകൈയെടുത്താണ് നൂറോളം കുട്ടികൾക്ക് ആവശ്യമായ പഠനോപകരണ കിറ്റും ബാഗും സംഘടിപ്പിച്ചത്. കോളീന്റവിട അൻജനിക്ക് പഠനോപകരങ്ങൾ നൽകി പ്രധാന അദ്ധ്യാപിക സജിന ഉദ്ഘാടനം ചെയ്തു. പൂർവ അദ്ധ്യാപകൻ ശശീന്ദ്രൻ, പൂർവവിദ്യാർത്ഥി പ്രേമൻ, അദ്ധ്യാപകരായ ശാലിനി, റീജ, ഉമ, രമ്യ എന്നിവർ പങ്കെടുത്തു.