കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ഇരുപത്തി മൂന്നാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരേയും വിജയിച്ച കുട്ടികളെയും വാർഡ് മെമ്പർ എം. ബാബുമോൻ വീട്ടിലെത്തി അനുമോദിച്ചു. ഹിബ ജെബിൻ, റുഷിദ മറിയം, അഷീക ജാബിർ, ഫിദ നൗറീൻ, എം. നന്ദന എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ബാബുമോന്റെ മകൾ റുഷിദ മറിയമിനെ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ. ഹുസൈൻ അനുമോദിച്ചു. ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.കെ ഷെമീൽ, ഒ.എം റഷീദ്, പി. അർഷാദ്, ഒ. റാഷിദ് എന്നിവർ പങ്കെടുത്തു.