കോഴിക്കോട്: ടി.പി.ചന്ദ്രശേഖരൻ വധ ഗൂഢാലോചനയിൽ കുറ്റവാളികളായ സി.പി.എം നേതാക്കൾക്കെതിരെ സാക്ഷി പറഞ്ഞ കണ്ണങ്കോട്ടെ വത്സനെ അപായപ്പെടുത്താൻ ശ്രമിച്ച സി.പി.എം പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു ആവശ്യപ്പെട്ടു. പാർട്ടി നേതാക്കൾക്കെതിരെ സാക്ഷി പറയുന്നതിൽ നിന്നും പാനൂർ പ്രദേശത്തെ ആളുകളെ പിന്തിരിപ്പിക്കാൻ ശക്തമായ ഭീഷണി കേസിന്റെ വിചാരണ ഘട്ടത്തിൽ ഉയർന്നു വന്നിരുന്നു. വത്സനെതിരെ നടന്ന വധശ്രമം ഗൗരവത്തോടെ കാണണം. അദ്ദേഹത്തിന് പൊലീസ് സംരക്ഷണംനൽകണമെന്നും വേണു ആവശ്യപ്പെട്ടു.