തിരുവമ്പാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും സാരഥികളെയും അനുമോദിച്ചു. നൂറു ശതമാനം വിജയം നേടിയ സെന്റ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറ, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ പുന്നക്കൽ, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തിരുവമ്പാടി എന്നീ സ്കൂളുകളെയും പഞ്ചായത്തിൽ കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ സേക്രഡ് ഹാർട് ഹൈസ്കൂളിനെയുമാണ് സാംസ്കാരിക സംഘടനയായ ആവാസ് തിരുവമ്പാടി അനുമോദിച്ചത്.വൃക്ഷ തൈകൾ ഉപഹാരമായി നൽകി. പ്ലാവ് , മാവ്, ചാമ്പക്ക, നാരകം എന്നീ ഫല വൃക്ഷ തൈകളും മണിമരുത് , നീർമരുത് , നെല്ലി എന്നീ വൃക്ഷ തൈകളും ഉപഹാരമായി നൽകി. അനുമോദന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ആവാസ് വൈസ് ചെയർപേഴ്സൺ എ.എം. ബിന്ദു കുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിഷി പട്ടയിൽ സ്വാഗതം പറഞ്ഞു. പ്രധാനാദ്ധ്യാപകരായ പി.സജി തോമസ്, കെ.ജെ.ജോസ്, ജോളി ജോസഫ്, സിസ്റ്റർ സലോമി, ലിസ്സാമ്മ സേവ്യർ തൈകൾ ഏറ്റുവാങ്ങി. മദർ സുപ്പീരിയർ സിസ്റ്റർ ഡീന, ആവാസ് ഭാരവാഹികളായ സുന്ദരൻ എ പ്രണവം, നാരായണൻ നമ്പൂതിരി, സന്തോഷ് മേക്കട, പി.ബി.ഷാഗിൻ എന്നിവർ പങ്കെടുത്തു.