കോഴിക്കോട്: സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വല നാമമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ചരിത്ര വസ്തുതകളെ വികലമാക്കി ഇത്തരം പോരാളികളെ തമസ്‌കരിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ സ്വതന്ത്ര്യസമരവും വാരിയംകുന്നത്തുമെന്ന ശീർഷകത്തിൽ നടത്തിയ ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ഹക്കീം ഫൈസി ആദൃശ്ശേരി, ശാഫി ഹാജി ചെമ്മാട് എന്നിവർ പ്രസംഗിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ വിഷയാവതരണം നടത്തി. കെ.എം.കുട്ടി ഫൈസി അച്ചൂർ , സലാം ഫൈസി ഒളവട്ടൂർ, സി.എച്ച് ത്വയ്യിബ് ഫൈസി, സിദ്ധീഖ് ഫൈസി വാളക്കുളം, കെ.മോയിൻക്കുട്ടി മാസ്റ്റർ, ഡോ. നാട്ടിക മുഹമ്മദലി, എം.പി .മുഹമ്മദ് മുസ്‌ലിയാർ, റഷീദ് ഫൈസി വെള്ളായിക്കോട്, ഡോ.സാലിം ഫൈസി കൊളത്തൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുസ്തഫ മുണ്ടുപാറ സ്വാഗതവും നാസർ ഫൈസി കൂടത്തായ് നന്ദിയും പറഞ്ഞു.