എകരൂൽ: ഉണ്ണികുളം കൃഷിഭവന്റെയും അഗ്രോ സർവീസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീറ ഹബീബ്, ഗ്രാമ പഞ്ചായത്ത് അംഗം ടി.സി. ഭാസ്കരൻ, കൃഷി ഓഫീസർ എം.കെ. ശ്രീവിദ്യ, അസി. കൃഷി ഓഫീസർ ഷറീന, അസിസ്റ്റന്റ് ജംഷിന, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തെങ്ങിൻ തൈകൾ, കമുകിൻ തൈകൾ, ഫലവൃക്ഷത്തൈകൾ, കാർഷിക ഉത്പാദനോപാധികൾ എന്നിവയുടെ വില്പനയും ഉണ്ടാകും.