ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്തിലെ കർഷകരെ വിള പദ്ധതിയിൽ അംഗങ്ങളാക്കുന്നതിന് 15 വരെ വിള ഇൻഷൂറൻസ് കാമ്പയിൻ സംഘടിപ്പിക്കും. വിള ഇൻഷൂറൻസ് ദിനാചരണത്തിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് പദ്ധതി ഫോറം വിതരണം ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പെരിങ്ങിനി മാധവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്

ഗ്രൂപ്പുകൾക്ക് നൽകുന്ന പവർ ടില്ലർ, മെതിയന്ത്രം, കാടുവെട്ട് യന്ത്രങ്ങൾ എന്നിവ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ. അശോകൻ വിതരണം ചെയ്തു. കൃഷി ഓഫീസർ പി.വിദ്യ പദ്ധതി വിശദീകരിച്ചു. വി.കെ.ഷീബ, എൻ.പി.ബാബു, എൻ.പി.നദീഷ്‌ കുമാർ എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് കെ.എൻ.ഷിനിജ നന്ദി പറഞ്ഞു.