ബാലുശ്ശേരി: സ്നേഹതീരം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൂരാച്ചുണ്ട് പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.നിഷ നിർമ്മൽ, ഡോ.ലിനി അനൂപ് എന്നിവരെ ഗാന്ധിപുസ്തകം നൽകി ആദരിച്ചു. വാർഡ് മെമ്പർ സുമ വെള്ളച്ചാലൻകണ്ടി ഉപഹാരം നൽകി. എൻ.രാജൻ, കെ.പി.മനോജ് കുമാർ, കെ.ബാലൻ, വിജയൻ തപസ്യ എന്നിവർ സംബന്ധിച്ചു.