കോട്ടയം പാലായിലെ കർഷകനായ ദാമോദര കൈമളിന്റെയും ആനന്ദത്തിന്റെയും ഏക മകൻ മധുസൂദനൻ വയനാടിന്റെ ഹൃദയം കവർന്ന ഡോക്ടറായി മാറിയത് ഈശ്വര നിശ്ചയമായിരിക്കാം. അതല്ലെങ്കിൽ നിയോഗമായിരിക്കാം. ബിരുദത്തിനും എം.ബി.ബി.എസിനും ഒന്നാം റാങ്ക് സ്വന്തമാക്കിയ അദ്ദേഹം മെഡിക്കൽ കോളേജിൽ നിന്നുള്ള നിയമന ഉത്തരവ് നിരസിച്ചാണ് വയനാട്ടിലെത്തിയത്. നാഗരികതയുടെ പൊലിമയേക്കാളും ഏറെ ഇഷ്ടപ്പെട്ടത് ഗ്രാമത്തിന്റെ നിഷ്കളങ്കതയും ഊഷ്മളതയുമാണന്നതു തന്നെയാണ് ഡോക്ടറെ വയനാട്ടിലേക്ക് അടുപ്പിച്ചത്.
തിരുവനന്തപൂരം മെഡിക്കൽ കോളേജിൽ നിന്നു ഹൗസ് സർജൻസി പൂർത്തിയാക്കിയത് 1975-ലാണ്. തുടർന്ന് 1976 - 78 ൽ ഡി.സി.എച്ച് (ഡിപ്ലോമ ഇൻ ചെൽഡ് ഹെൽത്ത് ) പഠനം പൂർത്തിയാക്കി. ഔദ്യോഗിക ജീവിതം തുടങ്ങുന്നത് 1978-ൽ വൈത്തിരി സർക്കാർ ആശുപത്രിയിലായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്കും ചീരാൽ ഡിസ്പെൻസറിയിലെത്തി. പിന്നീട് ബത്തേരി, മീനങ്ങാടി, ചെതലയം ഡിസ്പെൻസറികളിലും സേവനമനുഷ്ഠിച്ചു. ഡോക്ടറുടെ നിസ്വാർത്ഥ സേവനം വയനാട്ടിലെ തികഞ്ഞ സാധാരണക്കാരെയാകെ കൂടുതൽ അടുപ്പിച്ചുനിറുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ സാമീപ്യം രോഗികൾക്ക് ഏറെ ആശ്വാസവും അനുഗ്രഹവുമായിരുന്നു. വിശ്രമമില്ലാത്ത അദ്ധ്വാനവും ജോലിത്തിരക്കും വരുത്തിവെച്ച ആരോഗ്യംപ്രശ്നങ്ങൾ കാരണം 1996 ൽ അവധിയിൽ പ്രവേശിക്കേണ്ടി വന്നു. പിന്നീട് 2003-ൽ അദ്ദേഹം സർക്കാർ സർവീസിൽ നിന്നു സ്വയം വിരമിക്കുകയായിരുന്നു.
സാധാരണക്കാരുടെ ആതുരാലയം
സാമൂഹിക - സാമ്പത്തിക - ആരോഗ്യ മേഖലകളിൽ വളരെ പിന്നാക്കാവസ്ഥയിലായിരുന്ന വയനാട്ടിൽ സാധാരണക്കാരന് പ്രാപ്യമാകുന്ന രീതിയിൽ ഒരു ആതുരാലയം; ഡോ.മധുസൂദനന്റെ സ്വപ്നമായിരുന്നു. സർക്കാർ സർവീസിലെ അനുഭവസമ്പത്തും കഠിദ്ധ്വാനം ചെയ്യാനുള്ള മനസ്സും ഒത്തുചേർന്നപ്പോൾ ആ സ്വപ്നം 2002-ൽ വയനാടിന്റെ മണ്ണിൽ വിനായക ആശുപത്രിയായി സാക്ഷാത്കരിച്ചു.
പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച വിനായക ആധുനിക സൗകര്യങ്ങളോടെയുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർന്നത് വളരെ പെട്ടന്നാണ്. ഇതിനെല്ലാം ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന്റെ പത്നി പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.ഓമന മധുസൂദനനും ഒപ്പമുണ്ടായിരുന്നു.40 കിടക്കകളാണ് ആശുപത്രിയുടെ പ്രാരംഭഘട്ടത്തിലുണ്ടായിരുന്നത്. ഇന്നിപ്പോൾ അത് നൂറായി മാറി. മെഡിസിൻ, സർജറി, പീഡിയാട്രിക്സ്, ഗൈനക്കോളജി, അനസ്ത്യേഷ്യ, സോണോളജി തുടങ്ങിയ വിഭാഗങ്ങളുമായി തുടങ്ങുമ്പോൾ ഡോ.മധുസൂദനൻ - ഡോ.ഓമന ദമ്പതികൾക്കൊപ്പം ഡോ. ജോൺ സി. മാത്യു, ഡോ.സതീഷ് നായിക്, ഡോ.കൃഷ്ണകുമാർ, ഡോ.സുമന സാറാ ഫിലിപ്പ് തുടങ്ങിയവരുമുണ്ടായിരുന്നു. ഗോത്രവർഗക്കാർക്ക് സൗജന്യ ചികിത്സയാണ് ഈ ആശുപത്രിയിൽ. ബി.പി.എൽ വിഭാഗത്തിൽ പെടുന്ന രോഗികൾക്ക് നിരവധി ആനുകൂല്യങ്ങളുമുണ്ട്.
അമരത്ത് ഡോ.ഓമനയും
വിനായകയുടെ സാരഥ്യത്തിൽ ഡോ.മധുസൂദനന് താങ്ങായി പത്നി ഡോ.ഓമന എപ്പോഴും സജീവമായുണ്ട്. ജില്ലയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഇവരും നേരത്തെ സർക്കാർ സർവീസിലുണ്ടായിരുന്നു. വിശ്രമമില്ലാതെ രോഗികളെ പരിചരിക്കുന്ന ശീലമാണ്. ആദ്യകാലത്ത് 15 മണിക്കൂർ വരെ ജോലി ചെയ്ത ദിവസങ്ങളുണ്ടെന്ന് ഡോ.ഓമന ഓർക്കുന്നു. വിശ്രമമറിയാതെയുള്ള ജോലി കടമയാണെന്ന ബോദ്ധ്യമുള്ളതുകൊണ്ട് ഒരിക്കലും മുഷിപ്പ് തോന്നിയിട്ടില്ല. തേടിയെത്തുന്ന രോഗികളെ ഒരിക്കലും ചികിത്സ നിഷേധിച്ച് മടക്കി അയച്ചിരുന്നില്ല. രോഗികൾക്ക് അതുകൊണ്ടുതന്നെ വല്ലാത്ത ഒരു അടുപ്പമുണ്ട്. ഇക്കാലത്തിനിടയിൽ ഏതാണ്ട് 40,000 പ്രസവം എടുത്തിട്ടുണ്ട് ഡോ.ഓമന.
ഡോക്ടർ കുടുംബം
മക്കളായ ഡോ.ഉമയും ഡോ.സുമയും ഗൈനക്കോളജിസ്റ്റാണ്. ഡോ.ഉമ രൺധീർ താക്കോൽദ്വാര ശസ്ത്രക്രിയ വിഭാഗത്തിലും ഡോ.സുമ വിഷ്ണു വന്ധ്യത ചികിത്സയിലും പ്രാവണ്യം നേടിയിട്ടുണ്ട്. കൂടാതെ ഗർഭസ്ഥ ശിശുക്കളുടെ വൈകല്യം ഗർഭാവസ്ഥയിൽ തന്നെ തിരിച്ചറിയുന്ന ത്രീഡി, ഫോർ ഡി സ്കാനിംഗിലും പ്രഗത്ഭയാണ്. മരുമക്കളിൽ ഡോ.വിഷ്ണു നിയോനാറ്റോളജിസ്റ്റാണ്. കോഴിക്കോട് മിംസിൽ നവജാത ശിശു തീവ്ര സംരക്ഷണ വിഭാഗത്തിലാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ സേവനം ആഴ്ചയിൽ രണ്ട് ദിവസം വിനായകയിൽ ലഭ്യമാണ്. ഡോ.രൺധീർ കൃഷ്ണൻ ഓർത്തോപീഡിഷ്യനും വിനായകയിലെ ഓർത്തോ ഡിപ്പാർട്ട്മെന്റ് മേധാവിയും ജോയിന്റ് റീപ്ലേസ്മെന്റ് സർജറി വിദഗ്ദനും , ആർത്രോ സ്കോപ്പി വിദഗ്ദനുമാണ്.
നഴ്സിംഗ് കോളേജ്
നഴ്സിംഗ് വിദ്യാഭ്യാസത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചുവന്ന വയനാട്ടുകാർക്ക് ആശ്വാസം ചൊരിഞ്ഞ് 2006-ൽ വിനായകയിൽ നഴ്സിംഗ് സ്കൂൾ നിലവിൽ വന്നു. 2011-ൽ ബി.എസ് സി നഴ്സിംഗ് കോളേജും സ്ഥാപിച്ചു. ഇവ വിനായകയുടെ സ്വപ്നപദ്ധതിയുമായിരുന്നു. ഈ വർഷത്തെ സുപ്രധാന നേട്ടം വിനായക ഹോസ്പിറ്റൽ ലബോറട്ടറി വയനാട്ടിലെ ആദ്യത്തെ എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബായി അംഗീകരിക്കപ്പെട്ടുവെന്നതാണ്.
വൈകാതെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രോജക്ട് നവീന സൗകര്യങ്ങളോടെയുള്ള കാർഡിയോളജി സെന്ററാണ്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഓപ്പറേഷൻ തീയേറ്റർ കോപ്ലക്സിന് പുറമെ വന്ധ്യത ചികിത്സയ്ക്കായി ഇൻഫെർട്ടിലിറ്റി സെന്ററിനും പദ്ധതിയുണ്ട്.
വിഭാഗങ്ങൾ ഇവ
പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി, ജനറൽ മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ജനറൽ സർജറി, ഓർത്തോപീഡിക് ആൻഡ് ആർത്രോസകോപ്പി, ഇ.എൻ.ടി ഹെഡ് ആൻഡ് നെക്ക് സർജറി, അനസ്തേഷ്യോളജി, റേഡിയോളജി, മൾട്ടി സ്പെഷ്യാലിറ്റി, ദന്തൽ ക്ലിനിക്ക് എന്നിവയിലായി പതിനഞ്ചോളം വിദഗ്ദ ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. എല്ലാ വിധ ലാപ്രോസ്കോപ്പി, അർത്രോസ്കോപ്പി സർജറികൾക്കും സൗകര്യമുണ്ട്. ഇ.എൻ.ടി വിഭാഗത്തിൽ ഡോ.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ അത്യാധുനിക കോബ്ലേഷൻ സർജറികളും നടത്തിവരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ഡിപ്പാർട്ടുമെന്റുകളായ പീഡിയാട്രിക് സർജറി, ന്യുറോളജി, കാർഡിയോളജി ആൻഡ് പീഡിയാട്രിക് കാർഡിയോളജി, ഡെർമറ്റോളജി, യൂറോളജി, ഗ്യാസട്രോ എൻട്രോളജി, പൾമോണോളജി, ഓഡിയോളജി എന്നിവയിലും എല്ലാ സേവനങ്ങളും ലഭ്യമാണ്.
സവിശേഷതകൾ
എമർജൻസി കെയർ ആൻഡ് ട്രോമ കെയർ (24x7)
മെഡിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റ്
പീഡിയാട്രിക് ആൻഡ് നിയോനാറ്റോളജി എമർജൻസി (24x7)
പീഡിയാട്രിക് ഐ.സി.യു, നിയോനാറ്റോളജി ഐ.സി.യു
എക്കോ കാർഡിയോഗ്രാം.
ഒ പി ഡി എൻഡോസ്കോപ്പി
അൾട്രാ സൗണ്ട് സ്കാൻ ആൻഡ് കളർ ഡോപ്ലർ
അഡ്വാൻസ്ഡ് ഒബ്സ്റ്റട്രിക്സ് (3D/4D) (സ്കാൻ )
മെഡിക്കൽ ലബോറട്ടറി (എൻ.എ.ബി.എൽ അക്രഡിറ്റഡ് ) 24X7
ഡിജിറ്റൽ എക്സ് - റേ 24X7
ഫിസിയോതെറാപ്പി
ഫാർമസി 24X7
ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്
റേഡിയോളജി യൂണിറ്റ് (24X7)
മൈക്രോ ബയോളജി ലബോറട്ടറി (24X7)
.............................................................................
ജനറൽ മെഡിസിൻ - ഡോ.സുബ്രഹ്മണ്യൻ, ഡോ.സതീഷ്
സർജറി - ഡോ. കൃഷ്ണകുമാർ
അനസ്തേഷ്യ - ഡോ.ജിതേന്ദ്രനാഥ്
ദന്തൽ - ഡോ. ജസ് രാജ്
.............................................................................
എൻ.എ.ബി.എൽ ലാബ്
2020ലെ സുപ്രധാന നേട്ടം - വിനായകയുടെ ലബോറട്ടറിക്ക് NABL അക്രഡിറ്റേഷൻ അംഗീകാരം ലഭിച്ചു
VINAYAKA HOSPITAL : 04936 220102, 225102, 224102 , Website : www.vinayakahospital.in