money
മീനങ്ങാടിയിൽ കുഴൽപ്പണവുമായി പിടിയിലായവർ

മീനങ്ങാടി: കൊളഗപ്പാറയിൽ മീനങ്ങാടി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന 60 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി. മൈസൂരിൽ നിന്ന് എറണാകുളത്തേക്ക് പേപ്പർകെട്ടുകൾ കൊണ്ടുപോവുകയായിരുന്ന ലോറിയുടെ ക്യാബിനിലെ രഹസ്യ അറയിൽ സൂക്ഷിച്ച പണമാണ് സി.ഐ അബ്ദുൾ ഷെരീഫും സംഘവും പിടികൂടിയത്.

പണം കടത്തിയ വാളവയൽ പയ്യാനിക്കൽ രാജൻ (58), കുപ്പാടി പള്ളിപറമ്പിൽ ചന്ദ്രൻ (58) എന്നിവരെ അറസ്റ്റ് ചെയ്തു.

രണ്ട് ദിവസങ്ങളിലായി ജില്ലയിൽ ഒരു കോടി എട്ടുലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ 48 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചിരുന്നു.