കൽപ്പറ്റ: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ ക്വാറി മാഫിയകളുടെ കടന്നുകയറ്റത്തിനെതിരെ ബി.ജെ.പി സമരപരിപാടികളാരംഭിക്കും. പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചിട്ടില്ല എന്ന വാദം ഉന്നയിച്ച് ക്വാറികൾക്ക് യഥേഷ്ടം പ്രവർത്തിക്കുവാനുള്ള സാഹചര്യമാണ്. നിരവധി ക്വാറികളും ക്രഷറും ആണ് പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്. പുതിയതായി രണ്ട് ക്വാറികൾക്ക് കൂടി അനുമതി നൽകാനുള്ള നീക്കം നടക്കുന്നുണ്ട്. യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി കെ.സദാനന്ദൻ ജില്ലാ ഉപാദ്ധ്യക്ഷൻമാരായ പി.ജി.ആനന്ദ്കുമാർ, കെ.ശ്രീനിവാസൻ, മണ്ഡലം ഭാരവാഹികളായ വി.കെ.ശിവദാസ്, കെ.വി.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.