img202007
ബി.പി.മൊയ്തീൻ ലൈബ്രറിക്ക് ഇസാഫ് ബാങ്ക് വക ടി വി മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ കാഞ്ചന കൊറ്റങ്ങലിന് കൈമാറുന്നു

മുക്കം: ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനത്തിനായി മുക്കത്തെ ബി.പി. മൊയ്തീൻ ലൈബ്രറിയ്ക്ക് ഇസാഫ് ബാങ്ക് ടെലിവിഷൻ നൽകി. മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ലൈബ്രറി സെക്രട്ടറി കാഞ്ചന കൊറ്റങ്ങലിന് ടി വി കൈമാറി. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് എം.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഇസാഫ് ബാങ്ക് ക്ലസ്റ്റർ ഹെഡ് നെൽസൺ ജെയിംസ്, മുക്കം ബ്രാഞ്ച് മാനേജർ സൂരജ് ജോർജ്, ബി.അലിഹസ്സൻ, ഡോ.സി.ജെ.തിലക്, ഡോ.ബേബി ഷക്കീല എന്നിവർ സംസാരിച്ചു.