കൊടുവള്ളി: കുന്ദമംഗലം ഐ.സി.ഡി.എസ് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം ബ്ലോക്ക് പരിധിയിലുള്ള കുന്ദമംഗലം, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ, കുരുവട്ടൂർ പഞ്ചായത്തുകളിലെ 184 അംഗൻവാടികളാണ് കുന്ദമംഗലം ഐ.സി.ഡി.എസ് ഓഫീസിന് കീഴിലുള്ളത്.
ഓഫീസ് മേധാവിയായ സി.ഡി.പി.ഒ ഉൾപ്പെടെ ഈ ഓഫീസിൽ ഏഴ് സൂപ്പർവൈസർമാരും ഏഴ് സ്കൂൾ കൗൺസിലർമാരും അഞ്ച് ഓഫീസ് ജീവനക്കാരുമാണുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, വൈസ് പ്രസിഡന്റ് പി. ശിവദാസൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആമിനാബി ടീച്ചർ, ബി.ഡി.ഒ ഡോ. പി. പ്രിയ, സി.ഡി.പി.ഒ എ പി സുബൈദ എന്നിവർ പ്രസംഗിച്ചു.