nicy
നൈസി ആൻഡ് യാസീൻ ഫൗണ്ടേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിർധന വിദ്യാർത്ഥികൾക്ക് നൽകുന്ന ടെലിവിഷനുകളുടെ വിതരണോദ്ഘാടനം ഡോ.എം.കെ മുനീർ എം.എൽ.എ നിർവഹിക്കുന്നു

കോഴിക്കോട്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ആൻഡ് എച്ച് ഗ്ലോബൽ കമ്പനിയുടെ ആഭിമുഖ്യത്തിൽ നൈസി ആൻഡ് യാസീൻ ഫൗണ്ടേഷൻ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി.വി നൽകി.
സംസ്ഥാനത്ത് തിരഞ്ഞെടുത്ത 25 വിദ്യാർഥികൾക്കാണ് ടി.വി നൽകിയത്.
കോഴിക്കോട് പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഡോ. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലത്തിലെ വിദ്യാർത്ഥിക്കുള്ള ടി.വി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ നൈസി നവാസിൽ നിന്ന് ഡോ. എം.കെ മുനീർ ഏറ്റുവാങ്ങി. വടകര സെന്റ് ആന്റണീസ് സ്‌കൂൾ വിദ്യാർഥിക്കുള്ള ടി.വി കമാൽ വരദൂരും പറമ്പിൽ ബസാർ സ്കൂൾ വിദ്യാർഥിക്കുള്ള ടി.വി പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും ഏറ്റുവാങ്ങി. കോ ചെയർമാൻ നവാസ് പൂനൂർ, സി ആൻഡ് എച്ച് കാലിക്കറ്റ് ഓപ്പറേഷൻസ് ഹെഡ് എം.വി.അൻജഷ്, പ്രസ്‌ക്ലബ് ട്രഷറർ ഇ.പി മുഹമ്മദ് എന്നിവർ പങ്കെടുത്തു.