പേരാമ്പ്ര : ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകാനുളള നീക്കത്തിനെതിരെ കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂട്ടാലിടയിൽ ഈ മാസം അഞ്ചു മുതൽ അനിശ്ചിതകാല സമരം നടത്താൻ സർവകക്ഷിയോഗം തീരുമാനിച്ചു. അനുമതി നൽകാതിരിക്കാൻ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ടി. പി. രാമകൃഷ്ണൻ, എം. കെ. രാഘവൻ എം. പി, പുരുഷൻ കടലുണ്ടി എം. എൽ. എ എന്നിവരെ സർവ്വകക്ഷി സംഘം കാണാൻ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. കെ. ബാലൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഹമീദ്, കെ. കെ. അബൂബക്കർ, ടി. ഷാജു, ടി. എം. കുമാരൻ, സി. എച്ച്. സുരേഷ്, കെ. സി. ആലിക്കോയ, സി. എച്ച്. സുരേന്ദ്രൻ, കല്പകശ്ശേരി ജയരാജൻ, ടി. കെ. ബാലൻ, പി. കെ. സുജിത്ത്, മേപ്പാടി ശ്രീനിവാസൻ, ഉഷ മലയിൽ, വി. കെ. അനിത എന്നിവർ പ്രസംഗിച്ചു.