വയനാട് സ്വദേശി കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് കൽപ്പറ്റ: വയനാട് ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ രോഗ മുക്തി നേടി.

ജൂൺ 26 ന് കുവൈത്തിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ മേപ്പാടി സ്വദേശി 24 കാരനാണ് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് ചികിത്സയിലുള്ളത്.

സാമ്പിൾ പരിശോധന നെഗറ്റീവ് ആയതിനെ തുടർന്ന് 10 പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. നെന്മേനി സ്വദേശി (47 വയസ്സ്), മീനങ്ങാടി സ്വദേശി (56), കുഞ്ഞോം സ്വദേശി (40), വെള്ളമുണ്ട സ്വദേശി (47), മാനന്തവാടി സ്വദേശി (27), ചീക്കല്ലൂർ സ്വദേശിനി (24), അമ്പുകുത്തി സ്വദേശിനി (42), മൂപ്പൈനാട് സ്വദേശികളായ ഏഴു വയസുകാരൻ, 33 കാരി, നൂൽപ്പുഴ സ്വദേശി (41) എന്നിവരാണ് രോഗ മുക്തി നേടിയത്.

നിലവിൽ രോഗം സ്ഥിരീകരിച്ച് 30 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്.

ഇതുവരെ പരിശോധനയ്ക്കയച്ച 3311 സാമ്പിളുകളിൽ 2753 ന്റെ ഫലം ലഭിച്ചു. ഇതിൽ 2690 നെഗറ്റീവും 63 പോസിറ്റീവുമാണ്. 553 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ഇതുകൂടാതെ സാമൂഹ്യ വ്യാപനം പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 5147 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 4254 ൽ 4219 നെഗറ്റീവും 35 പോസിറ്റീവുമാണ്.

ജില്ലാ കൊറോണ കൺട്രോൾ റൂമിൽ നിന്ന് ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 3062 പേരെ നേരിട്ട് വിളിച്ച് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യ സേവനങ്ങൾ, മരുന്നുകൾ എന്നിവയും ഉറപ്പുവരുത്തി.

ഇന്നലെ നിരീക്ഷണത്തിലായത് 188 പേർ

ജില്ലയിൽ 3697 പേർ നിരീക്ഷണത്തിൽ

214 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

41 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ

1808 പേർ കൊവിഡ് കെയർ സെന്ററുകളിൽ

313 പേർ പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർ