covid-19

കോഴിക്കോട്: ഒരാൾ പോലും കൊവിഡ് മുക്തി നേടാത്ത ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് ഏഴു പേർക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആയഞ്ചേരി സ്വദേശിനി (26) ജൂൺ 28നാണ് ഖത്തറിൽ നിന്ന് കോഴിക്കോട്ടെത്തിയത്. റാപ്പിഡ് പരിശോധന പോസിറ്റീവായതോടെ വിമാനത്താവളത്തിൽ നിന്ന് സ്രവം പരിശോധനയ്ക്കെടുത്തു. തുടർന്ന് സർക്കാർ വാഹനത്തിൽ കോഴിക്കോട് നിന്ന് കൊറോണ കെയർ സെന്ററിലെത്തി നിരീക്ഷണത്തിലായി. രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.

29ന് ഖത്തറിൽ നിന്ന് കൊച്ചിയിലെത്തിയ കോടഞ്ചേരി സ്വദേശി (27) സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ കളമശ്ശേരിയിലുള്ള കൊറോണ കെയർ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. റാപ്പിഡ് പരിശോധന പോസിറ്റീവായി. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ അങ്കമാലി എഫ്.എൽടി.സിയിലേക്ക് മാറ്റി. അരക്കിണർ സ്വദേശി (25) ദുബായിൽ നിന്ന് 28നാണ് കണ്ണൂരിലെത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് 29 ന് തലശ്ശേരി ആശുപത്രിയിലെത്തി സ്രവം പരിശോധിച്ചു. തുടർന്ന് രോഗം സ്ഥിരീകരിച്ചതോടെ കണ്ണൂരിൽ ചികിത്സയിലാണ്.

29ന് ഖത്തറിൽ നിന്ന് കണ്ണൂരെത്തിയ ചെറുവണ്ണൂർ സ്വദേശി (48) രോഗലക്ഷണങ്ങളെ തുടർന്ന് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. രോഗം സ്ഥിരീകരിച്ചതോടെ കണ്ണൂരിൽ ചികിത്സയിലായി. 26നാണ് കാക്കൂർ സ്വദേശി (37) സൗദിയിൽ നിന്ന് കോഴിക്കോട്ടെത്തിയത്. തുടർന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായി. രോഗലക്ഷണങ്ങളെ തുടർന്ന് 28ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്രവം പരിശോധിച്ചു. തുടർന്ന് രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലായി. 11 ന് കുവൈറ്റിൽ നിന്ന് കോഴിക്കോടെത്തിയ. ചക്കിട്ടപ്പാറ സ്വദേശി (39) സഹയാത്രികർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 27ന് സർക്കാർ വാഹനത്തിൽ പേരാമ്പ്ര ആശുപത്രിയിലെത്തി സ്രവം പരിശോധിച്ചു. പോസിറ്റീവായതിനെ തുടർന്ന് എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.

ഗുജറാത്തിൽ നിന്ന് 29ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ മദ്ധ്യവയസ്കന് (50) സ്റ്റേഷനിലെ സ്‌ക്രീനിംഗിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് സർക്കാർ വാഹനത്തിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലായി.

ജില്ലയിലെ ഇന്നലത്തെ കണക്കുകൾ

 ഇന്നലെ നിരീക്ഷണത്തിലായവർ- 979

 ആകെ നിരീക്ഷണത്തിലുള്ളവർ- 18,937

 നിരീക്ഷണം പൂർത്തിയാക്കിയവർ- 49,373

 ആശുപത്രികളിലുള്ളവർ- 200

 മെഡിക്കൽ കോളേജിലുള്ളവർ- 136

 കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലുള്ളത്- 64

 ഡിസ്ചാർജ്ജായവർ- 34

 നിരീക്ഷണത്തിലുള്ള പ്രവാസികൾ- 12,223

 കോവിഡ് കെയർ സെന്ററുകളിലുള്ളത്- 418

 വീടുകളിലുള്ളവർ- 11,743

 ആശുപത്രികളിലുള്ളവർ- 62

 നിരീക്ഷണത്തിലുള്ള ഗർഭിണികൾ- 140

 നിരീക്ഷണം പൂർത്തിയാക്കിയ പ്രവാസികൾ- 6,485